അമല്‍ നീരദിന്‍റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തില്‍ യുവതരംഗം ദുല്‍ഖര്‍ സല്‍മാനും. അഞ്ച് ഹ്രസ്വചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഞ്ചു സുന്ദരികളില്‍ അമല്‍ നീരദ് തന്നെ ഒരുക്കുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ നായകനാകുക. ലാല്‍ ജോസ് ചിത്രമായ ഇമ്മാനുവിലെ നായിക റീനു ആണ് അമല്‍ ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുക. ഒരു ചൈനീസ് പ്രണയകഥയെ ആസ്പദമാക്കിയാണ് അമല്‍ നീരദ് ചിത്രം ഒരുക്കുന്നത്.
അന്‍വര്‍ റഷീദ്, ആഷിക് അബു, ഷൈജു ഖാലിദ്, സാമിര്‍ താഹിര്‍ എന്നിവരാണ് അഞ്ചു സുന്ദരികളിലെ മറ്റ് ഹ്രസ്വ ചിത്രങ്ങള്‍ ഒരുക്കുന്നത്. ഇതില്‍ ആഷിക് അബുവിന്‍റെ ചിത്രത്തില്‍ ബിജു മേനോനും കാവ്യ മാധവനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
0 comments:
Post a Comment