വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ അനുജന്‍ നായകനാകുന്നു. ശ്രീനിവാസന്‍റെ രണ്ടാമത്തെ മകന്‍ ധ്യാന്‍ നായകനാകുന്ന ചിത്രം ഒരു പ്രണയ ത്രില്ലറായിരിക്കും. എം മോഹനന്റെ 916 എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന്‍റെ പരിചയവുമായാണ് ധ്യാന്‍ അഭിനേതാവാകുന്നത്.
വിനീത് ശ്രീനിവാസന്‍ ഏറ്റവും ഒടുവില്‍ ഒരുക്കിയ തട്ടത്തിന്‍ മറയത്ത് സൂപ്പര്‍ഹിറ്റായിരുന്നു. ആദ്യചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ലബും മോശമല്ലാത്ത വിജയം നേടിയിരുന്നു. അതിനാല്‍ത്തന്നെ വിനീത് മൂന്നാം ചിത്രം ഒരുക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.
തട്ടത്തിന്‍ മറയത്ത് നിര്‍മ്മിച്ച ശ്രീനിവാസന്‍-മുകേഷ് ടീം തന്നെയാണ് ലൂമിയര്‍ ഫിലിംസിന്‍റെ ബാനറില്‍ പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്.
ലോ ബജറ്റില്‍ നിര്‍മ്മിച്ച് കോടികള്‍
ലാഭമുണ്ടാക്കിയ തട്ടത്തിന്‍ മറയത്ത് സിനിമ നിര്‍മ്മിച്ച ശ്രീനിവാസന്‍,
മുകേഷ് ടീമിന്റെ ലൂമിനര്‍ ഫിലിംസിന്റെ ബാനറില്‍ തന്നെയായിരിക്കും ചിത്രം
നിര്‍മ്മിക്കുക. പ്രണയം തന്നെയാണ് പുതിയ സിനിമയുടേയും പ്രമേയം.
സംഗീതത്തിനും ഈ ചിത്രത്തില്‍ പ്രാധാന്യമുണ്ട്. സിനിമയുടെ ചിത്രീകരണം
അടുത്തമാസം തുടങ്ങും.
അമ്മാവന്‍ കൂടിയായ എം. മോഹനന്‍ സംവിധാനം
ചെയ്ത 916 എന്ന ചിത്രത്തില്‍ ധ്യാന്‍ അസിസ്റ്റന്റ് ഡയറക്ടറായി
പ്രവര്‍ത്തിച്ചിരുന്നു. വിവാഹത്തെ തുടര്‍ന്ന് അല്‍പനാള്‍
തിരക്കുകളിലായിരുന്ന വിനീത് പുതിയ ചിത്രത്തോടെ വീണ്ടും സിനിമയില്‍
സജീവമാകുകയാണ്.
0 comments:
Post a Comment